കൊച്ചി: നടി ആക്രമണ കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധന സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലെത്തുന്നത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കേയാണ് മെമ്മറികാർഡ് മൂന്നു തവണ അനധികൃത പരിശോധന നടന്നതെന്നതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍, സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.